ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കബാധിത കുടുംബങ്ങൾക്ക് ഫോണുകൾ സമ്മാനിച്ച് ഫർഹാൻ അക്തർ

ഷീബ വിജയൻ
ഉത്തരാഖണ്ഡ് I ഉത്തരാഖണ്ഡിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഫോണുകൾ സമ്മാനിച്ച് നടനും ചലച്ചിത്ര നിർമാതാവുമായ ഫർഹാൻ അക്തർ. ഉത്തരാഖണ്ഡിലെ ഹർസിൽ, ധരാലി ജില്ലകളിലെ താമസക്കാരെ സഹായിക്കുന്നതിനായി നടൻ 50 ഫോണുകൾ സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. ഗുരുഗ്രാം ആസ്ഥാനമായുള്ള സംഘടനയായ ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷൻ സഹായം അഭ്യർഥിച്ചതിനെത്തുടർന്ന് ഫർഹാൻ ഏകദേശം 7,000 രൂപ വിലമതിക്കുന്ന 50 ഫോണുകൾ നൽകുകയായിരുന്നു.
CDZZXAS