രാഹുലിനെതിരെ കൂടുതൽ പരാതി വന്നാൽ മൂന്നാംഘട്ട നടപടിയുണ്ടാകും ; കെ. മുരളീധരൻ

ഷീബ വിജയൻ
തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അവസാനിച്ചെന്ന് കരുതേണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എം.എൽ.എ സ്ഥാനത്ത് കടിച്ചു തൂങ്ങണോയെന്ന് രാഹുലിൽ തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജനാധിപത്യ പാർട്ടിയിൽ തീരുമാനങ്ങളെടുക്കാൻ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരെ രേഖാമൂലമുണ്ടായ ഒരു പരാതി വന്നിട്ടില്ലെങ്കിലും സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലെ ഗൗരവം മനസിലാക്കിയാണ് സസ്പെൻഡ് ചെയ്തത്. ഇത് അവസാന നടപടിയല്ല. ഇനി കൂടുതൽ പരാതികളും പ്രതികരണങ്ങളും വന്നാൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ആർക്കും അവകാശമില്ല. ഇത്രയും നടപടി ഒരു പാർട്ടിയും സ്വീകരിച്ചിട്ടില്ല. പാർട്ടി അംഗത്തിന് ലഭിക്കുന്ന സംരക്ഷണം രാഹുലിന് കോൺഗ്രസിൽ നിന്ന് ലഭിക്കില്ല. രാഹുലിനെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസും യു.ഡി.എഫും ആണ്. ആ രണ്ടു പേരും കൂട്ടത്തിൽ കൂട്ടേണ്ടെന്ന് പറഞ്ഞാൽ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
12WQ2SADWSW