തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിക്കുന്നു ; ഭരണഘടനയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

ഷീബ വിജയൻ
ബെംഗളൂരു I ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനയെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും ഭരണഘടനയെ ആക്രമിക്കുന്നതിന്' മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്ന് മുന്നറിയിപ്പും നല്‍കി കേന്ദ്രപ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വോട്ടുതട്ടിപ്പ് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ ബംഗലുരുവില്‍ നടക്കുന്ന റാലിയല്‍ സംസാരിച്ചു.
രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ട വോട്ടര്‍പട്ടികയിലെ കൃത്രിമം ചുണ്ടിക്കാട്ടി പാര്‍ലമെന്റിലെ ഇരു സഭകളിലും അതിശക്തമായ പ്രതിഷേധം പ്രതിപക്ഷം നടത്തുകയും ചെയ്തു. ശക്തമായ പ്രതിഷേധമാണ് ഇരുസഭകളിലും പ്രതിപക്ഷം ഉയര്‍ത്തിയത്. ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സ്പീക്കറിന്റെ ചേംബറിന് തൊട്ടരികില്‍ എത്തുകയും ചെയ്തു.
സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നതിന് മുമ്പ് പാര്‍ലമെന്റ് കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ പ്രതിപക്ഷം അടിയന്തിര ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനവും ബഹളവും ഉണ്ടാക്കിയതോടെ 12 മണി വരെ സഭ നിര്‍ത്തിവെയ്ക്കുന്ന സ്ഥിതിയുമുണ്ടായി.
ZAZASWASWDASW