ബഹ്റൈനിൽ കടലിൽ മുങ്ങാനിറങ്ങിയ രണ്ട് മുങ്ങൽ വിദഗ്ധരിൽ ഒരാൾ മുങ്ങിമരിച്ചു


ശാരിക

മനാമ l ബഹ്റൈനിലെ കിംഗ് ഫഹദ് ഹൈവേയ്ക്‌ക് സമീപം കടലിൽ മുങ്ങാനിറങ്ങിയ രണ്ട് മുങ്ങൽ വിദഗ്ദരിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും ബഹ്റൈൻ പൗരരാണ്. ചൊവ്വാഴ്ച സാനി മറൈൻ ഏരിയയിൽ ഉച്ചയ്ക്ക് 1.30ഓടെയാണ് ഇവർ മുങ്ങാനിറങ്ങിയത്.
ഒരു ചെറിയ ബോട്ടിലാണ് ഇവർഎത്തിയത്. ഇവർ തിരിച്ചെത്താതായപ്പോൾ ആശങ്കയുയർന്നു. ബുധനാഴ്‌ച പുലർച്ചെ ഏതാണ്ട് 2.30ന് ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബഹ്റൈനിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചു. ഇവരിലൊരാളായ അസീസ് നസീബിനെ വെള്ളത്തിൽ കുടുങ്ങിയ നിലയിൽ ജീവനോടെ കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യ നില മെച്ചപ്പെട്ടു. മറ്റൊരു മുങ്ങൽ വിദഗ്ദനായ മുഹമ്മദ് ഇസ്മാഈലിൻ്റെ (36) മൃതദേഹം കടലിൽ കണ്ടെത്തി. അധികൃതർ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചു. വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു.

article-image

ccxxzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed