ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കൂടുന്നു ; ഭരണഘടനയും മതേതരത്വവും സംരക്ഷിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്


ഷീബ വിജയൻ

തൃശൂര്‍ I ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം കൂടിക്കൂടി വരികയാണെന്നും മതേതരത്വം പരിപാലിക്കാന്‍ ഇന്ത്യയില്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാകണമെന്നും സിബിസിഐ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണം എന്നാല്‍ ഭരണഘടനയ്ക്ക് നേരെ കൂടി നടക്കുന്ന ആക്രമണമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ കാത്തുസൂക്ഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും ഭയമില്ലാതെ ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നത് എല്ലാ സര്‍ക്കാരുകളുടേയും ഉത്തരവാദിത്വമാണെന്നും പറഞ്ഞു.

ഒഡീഷയില്‍ മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരില്‍ നിന്നും ആക്രമണം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിബിസിഐ അദ്ധ്യക്ഷന്റെ പ്രതികരണം. മതപരിവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കൂടിക്കൊണ്ടിരിക്കുകയാണ്. പല മതങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദഗ്രൂപ്പുകള്‍ കൂടിക്കൂടി വരികയാണെന്നും പറഞ്ഞു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിയമം നിലവിലുണ്ട്. എന്നാല്‍ ഒരിടത്തും ആരേയൂം നിര്‍ബ്ബന്ധിച്ച് ഒരു മതപരിവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

DDASDFS

You might also like

  • Straight Forward

Most Viewed