മണിക്കൂറുകൾ തടഞ്ഞുവച്ചു; ബൈബിൾ വലിച്ചെറിഞ്ഞു: ഒഡീഷയിലെ അക്രമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഷീബ വിജയൻ
ന്യൂഡൽഹി I ഒഡീഷയിലെ ബലേശ്വറിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അക്രമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങളെ രണ്ട് മണിക്കൂറോളം ബന്ദിയാക്കി വച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിൾ വലിച്ചെറിഞ്ഞെന്നും സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞു. ആണ്ട് കുർബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാർഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് 70ഓളം ആളുകൾ വന്നു തടഞ്ഞത്. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിച്ചു. ബൈക്കിന്‍റെ പെട്രോൾ വരെ ഊറ്റിക്കളഞ്ഞു. ഒഡീഷ ബിജെപിയാണ് ഭരിക്കുന്നത്. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നു പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങള്‍ നടത്തിയത്.
ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗംഗാധര്‍ മിഷന്‍റെ കീഴിലുള്ള പള്ളിയില്‍ ബുധനാഴ്ച വൈകുന്നേരം വൈദികരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
EWAERWWASAQW