താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ഷീബ വിജയൻ
ന്യൂഡൽഹി I താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാമെന്ന് ബ്രസീൽ പ്രസിഡന്‍റും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫോൺ സംസാരത്തിൽ പ്രാദേശിക, ആഗോള വിഷയങ്ങളും ചർചയായി. വ്യാപാരം സാങ്കേതികവിദ്യ ഊർജ്ജം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ആഴത്തിൽ ആക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം എല്ലാവർക്കും പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചു. താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി പ്രധാനമന്ത്രിയുമായി ചർച്ചയായി എന്നും അമേരിക്കയുടെ നടപടി ഒരുമിച്ച് നേരിടാം എന്നും ബ്രസീൽ പ്രസിഡന്‍റ് ബ്രസീലിയൻ ലൂയിസ് ഇനാസിയോ ലുല ദ സിൽവ വ്യക്തമാക്കി. യുഎസ് തീരുവ ഉയർത്തിയ രണ്ട് രാജ്യങ്ങളാണ് ബ്രസീലും ഇന്ത്യയും.
SDADSADSADS