പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായിച്ച ഭീകരനടക്കം മൂന്ന് പേരെ വധിച്ചു

ജമ്മു കാഷ്മീരിലെ അവന്തിപ്പോരയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആസിഫ് ഷെയ്ക്കിനെയും മറ്റ് രണ്ട് പാക് ഭീകരരെയുമാണ് സൈന്യം വധിച്ചത്. ത്രാലിലെ നാദിര്‍ ഗ്രാമത്തിലുള്ള ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നതെന്നാണ് വിവരം. ഭീകരരുടെ സംഘത്തെ സേന വളഞ്ഞിരുന്നു. മേഖലയിൽ ഇപ്പോഴും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോർട്ട്
xzxzxzxzxz