നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ ചില നേതാക്കൾ; അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ

കെപിസിസി അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ. തന്നെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണമെന്ന് സുധാകരൻ പ്രതികരിച്ചു. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല. നേരത്തേ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. മാറിയപ്പോള്‍ തനിക്ക് പ്രശ്‌നം ഒന്നുമില്ല. കൂളായി എടുത്തു. തനിക്ക് ബോധക്ഷയം ഒന്നും വന്നില്ലെന്നും സുധാകരൻ പറഞ്ഞു. സ്ഥാനം ഒഴിഞ്ഞപ്പോള്‍ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. എന്തു യാത്രയയപ്പ് ആണ് കിട്ടിയത്?. പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പില്‍ തനിക്ക് താത്പര്യവുമില്ല. പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്പ് നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ തന്നെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തന്നെ മാറ്റുവാന്‍ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ മനസിലായെന്നും സുധാകരൻ പറഞ്ഞു.
dfdfdfzdfsz