ബികെഎസ് ഓപ്പൺ ജുനിയർ - സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 18 മുതൽ


മനാമ : ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗെയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ - സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 18 ന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മെയ് 26 വരെ നീണ്ടു നിൽക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കു പുറമെ പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് , 45 വയസ്സിനും 50 വയസ്സിനും മുകളിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മാസ്റ്റേർസ് ഡബിൾസ്, ജംബിൾഡ് ഡബിൾസ് മത്സരങ്ങളുമാണ് ടൂർണ്ണമെൻ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39777801 അല്ലെങ്കിൽ 33078662 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

aa

You might also like

Most Viewed