നിയന്ത്രണ രേഖയിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്‌നൂർ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ പിൻവാങ്ങി. രാത്രിയിൽ, നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള പോസ്റ്റുകളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തെന്നും സുരക്ഷാ സേന കൃത്യമായും ആനുപാതികമായും തിരിച്ചടിച്ചെന്നും എന്ന് ഇന്ത്യൻ സൈന്യം എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.
അതേസമയം, ജമ്മു കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെയാണ് തിരച്ചിൽ നടത്തുന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
DVZXDSFDSEDG