ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് പോലെ, പ്രധാനമന്ത്രിക്ക് കൂട്ട് മുഖ്യമന്ത്രി: കെ മുരളീധരൻ


വിഴിഞ്ഞം തുറമുഖം പദ്ധതി ഉദ്ഘാടന ചടങ്ങിൽ ലോക്കൽ എംപിക്കും, എംഎൽഎക്കും ഉള്‍പ്പടെ സംസാരിക്കാൻ അവസരമില്ലെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം ആകെ മൂന്ന് പേർക്ക് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇനി പ്രസംഗത്തിലാണെങ്കിൽ പ്രധാനമന്ത്രിക്ക് ഇന്ത്യ ഭൂഖണ്ഡം അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. പിണറായിക്ക് താൻ ഇല്ലെങ്കിൽ പരശുരാമൻ വീണ്ടും മഴുവെറിയേണ്ടി വന്നേനെ എന്നും പ്രസംഗിക്കാം. ഇങ്ങനെയുള്ള രണ്ട് ജൽപ്പനങ്ങൾ മാത്രമേ ഇന്ന് നടക്കാൻ സാധ്യതയുള്ളൂ', കെ മുരളീധരൻ വിമർശിച്ചു.

'ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്ന പോലെ പ്രധാനമന്ത്രിക്ക് കൂട്ട് മുഖ്യമന്ത്രിയാണെന്നും' മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഈ കാര്യത്തിൽ രണ്ട് പേരും ഒരേ തൂവൽപക്ഷികളാണ്. ഇത്കൊണ്ടൊന്നും രണ്ട് പേർക്കും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

article-image

dssdfsdedswdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed