പണം വെച്ചുള്ള ബെറ്റ്, വെള്ളമൊഴിക്കാതെ അഞ്ച് കുപ്പി മദ്യം ഒറ്റയടിക്ക് കുടിച്ച യുവാവിന് ദാരുണാന്ത്യം


പണം വെച്ചുള്ള ബെറ്റിനെത്തുടർന്ന് അമിത അളവിൽ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. കർണാടകയിലെ കോലാർ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തിലാണ് മദ്യം കുടിച്ച് യുവാവ് മരിച്ചത്.

21 വയസ് മാത്രമുള്ള, കാർത്തിക് എന്ന യുവാവാണ് മരിച്ചത്. സുഹൃത്തായ വെങ്കട റെഡ്ഢിയുമായി 10,000 രൂപയ്ക്ക് ബെറ്റ് വെച്ചതാണ് കാർത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്. ഇതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി കാർത്തിക്ക് അത്രയും മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. അല്പസമയത്തിനുശേഷം കാർത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

ഒമ്പത് ദിവസങ്ങൾക്ക് മുൻപാണ് കാർത്തിക്കിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

SDFDSSDFSFGD

You might also like

Most Viewed