ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി; അനുശോചനം രേഖപ്പെടുത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തെ ആഭ്യന്തര മന്ത്രിയും സിവിൽ ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദർശനം.
മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്ക് ക്ഷമയും സമാധാനവും നൽകാൻ പ്രാർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും അനുശോചനം അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ഏതൊരു വെല്ലുവിളിയെയും നേരിടാൻ ബഹ്റൈൻ ജനത ഒറ്റക്കെട്ടാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും എന്നും നിലനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐക്യത്തോടെയും ദേശീയ വീര്യത്തോടെയും രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aaa


