മുഹറഖ് ആക്രമണം: ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര | ബഹ്റൈൻ

മുഹറഖ് ഗവർണറേറ്റിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെത്തുടർന്ന് പ്രദേശവാസികൾക്കുണ്ടായ ആശങ്കകൾ പരിഹരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സംഭവസ്ഥലത്തിന് സമീപം താമസിക്കുന്ന സ്വദേശികളും വിദേശികളും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജനങ്ങൾക്ക് സാധാരണ ജീവിതം തുടരാമെന്നും മന്ത്രാലയം അറിയിച്ചു. വീടുകളുടെ ജനാലകൾ തുറന്നിടുന്നതിൽ നിലവിൽ തടസ്സമില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സിവിൽ ഡിഫൻസ് സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. നിലവിൽ ടാങ്കുകൾ തണുപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പ്രഭുദ്ധമായ രീതിയിൽ അധികൃതരുമായി സഹകരിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്ത പൊതുജനങ്ങൾക്ക് മന്ത്രാലയം പ്രത്യേക നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

article-image

fgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed