സിത്രയിലെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് മനുഷ്യാവകാശ കമ്മീഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. എൻജിനീയർ അലി അഹമ്മദ് അൽ ദറാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ എത്തിയത്.

പരിക്കേറ്റവർക്ക് നൽകുന്ന ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് സംഘം ചോദിച്ചറിഞ്ഞു. മികച്ച പരിചരണം നൽകുന്ന മെഡിക്കൽ, നഴ്സിംഗ് ജീവനക്കാരെ സംഘം അഭിനന്ദിച്ചു. സിവിലിയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സന്ദർശന വേളയിൽ കമ്മീഷൻ ഓർമ്മിപ്പിച്ചു.

പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും കമ്മീഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടലിനെയും പ്രൊഫഷണൽ സമീപനത്തെയും സംഘം പ്രശംസിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് കമ്മീഷൻ അംഗങ്ങൾ ആശംസിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed