തിരിച്ചടിക്കുമെന്ന് മൊജ്തബ ഖമേനി; ഹോർമുസ് കടലിടുക്ക് അടച്ചിടും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനി തന്റെ ആദ്യ സന്ദേശത്തിൽ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചു. ശത്രുക്കളുടെ 'കുറ്റകൃത്യങ്ങൾക്ക്' ഇറാൻ പകരം വീട്ടുമെന്നും അദ്ദേഹം തന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

അലി ഖമേനിയുടെ വധത്തിന് ശേഷം മാർച്ച് 9-നാണ് മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. എന്നാൽ ചുമതലയേറ്റ് നാല് ദിവസം പിന്നിട്ടിട്ടും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മൊജ്തബയ്ക്ക് പരിക്കേറ്റതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് സ്ഥിരീകരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വക്താവ് വ്യക്തമാക്കി.

ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് മുൻ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടത്. പുതിയതായി അധികാരമേൽക്കുന്ന ഏത് നേതാവിനെയും വധിക്കുമെന്ന് ഇസ്രായേലും, വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ അധികാരമേറ്റ പുതിയ നേതാവ് അധികകാലം വാഴില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണി മുഴക്കിയിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed