ഇറാന്റെ ആക്രമണങ്ങളെ നേരിടാൻ പ്രതിരോധ പദ്ധതികൾ; ഏകോപന സമിതി യോഗം ചേർന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ 520-ാമത് ഏകോപന സമിതി യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്.
രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതൽ പദ്ധതികളും നടപടികളും യോഗം വിലയിരുത്തി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരാൻ യോഗം തീരുമാനിച്ചു.
പ്രതിരോധ നടപടികൾക്ക് പുറമെ, രാജ്യത്തെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വികസിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് യോഗം വ്യക്തമാക്കി.
fdsf


