വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ല; ബഹ്‌റൈനിൽ സന്ദർശക വിസക്കാർക്ക് വൻ ഇളവുകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ്റെ ആക്രമണങ്ങളെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ, സന്ദർശക വിസയിലുള്ളവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

ഫെബ്രുവരി 28-നോ അതിനുശേഷമോ വിസ കാലാവധി അവസാനിച്ചവരും നിലവിൽ ബഹ്‌റൈനുള്ളിലുളളവരുമായ എല്ലാത്തരം സന്ദർശക വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വിമാനത്താവളം വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്ക് കൂടി ഇവർക്ക് പിഴയില്ലാതെ രാജ്യത്ത് തുടരാമെന്ന് എൻ.പി.ആർ.എ അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ അറിയിച്ചു.

കൂടാതെ, ഫെബ്രുവരി 28-ന് മുൻപ് വിസ ലഭിച്ചിട്ടും നിലവിലെ സാഹചര്യം കാരണം ബഹ്‌റൈനിലേക്ക് വരാൻ കഴിയാത്തവർക്ക് വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകും. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എൻ.പി.ആർ.എ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം കാതോർക്കണമെന്നും അധികൃതർ അറിയിച്ചു.

article-image

ergdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed