കു­വൈ­ത്ത് പൊ­തു­മാ­പ്പ് : ആനു­കൂ­ല്യം പ്രയോ­ജനപ്പെ­ടു­ത്തി­യത്​ 4000ത്തോ­ളം പേർ മാ­ത്രം


കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതുമാപ്പ് പ്രാബല്യത്തിലായത്തിനു ശേഷം കഴിഞ്ഞ ആറുദിവസങ്ങളിൽ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം. നാടു വിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്. ഇതിൽ 2000 പേർ ഇന്ത്യക്കാരാണ്. 1000 ഈജിപ്തുകാരും 500 ഫിലിപ്പീൻ പൗരന്മാരും 400 ബംഗ്ലാദേശുകാരും ഈ കാലയളവിൽ നാടുവിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്തിട്ടുണ്ട്. 10,000ത്തിലേറെ പേരാണ് പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുള്ളത്.

പൊതുമാപ്പ് പ്രാബല്യത്തിലായ ദിവസം 200 പേരും രണ്ടാം ദിവസം 250 പേരുമാണ് വിമാനത്താവളം വഴി കയറിപ്പോയത്. വലിയ ചോദ്യംചെയ്യലോ സങ്കീർണമായ നടപടികളോ കൂടാതെയാണ് വിമാനത്താവളം വഴി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി പോവുന്നവരെ അയക്കുന്നത്. രേഖകൾ ശരിയാക്കുന്നതിലുള്ള താമസമാണ് ആദ്യ ദിവസങ്ങളിൽ എണ്ണം കുറയാൻ കാരണം. ഔട്ട്പാസിനായി വിവിധ രാജ്യങ്ങളുടെ എംബസികളിലും എമിഗ്രേഷൻ ഓഫീസിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ നാടുവിടുന്നവരുടെ വൻ ഒഴുക്കുണ്ടാവുമെന്നാണ് കരുതുന്നത്.

154,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വെച്ചുനോക്കുന്പോൾ ഇതുവരെ ഇളവ് പ്രയോജനപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവാണ്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ് പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ് എടുത്തു നാടുകടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ അടുത്തമാസം  തുടക്കത്തിൽ വ്യാപക പരിശോധനയ്ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed