ഡൽഹിയിൽ ഡബിൾ ഡെക്കർ ബസ് മറിഞ്ഞ് രണ്ട് മരണം; 23 പേർക്ക് പരിക്ക്
ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹിയിലെ കരോൾ ബാഗിൽ ഡബിൾ ഡെക്കർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 23 യാത്രക്കാർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് വന്ന ബസ് പുലർച്ചെ ഒരു മണിയോടെ ഝണ്ഡേവാലൻ ക്ഷേത്രത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
dwasadsdas



