വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്; സൈബർ നിരീക്ഷണം ശക്തം


ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വെബ്സൈറ്റ് ലിങ്കുകൾ (URL) സൈബർ ഓപ്പറേഷൻസ് വിഭാഗം ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകുന്ന ഔദ്യോഗിക വിശദീകരണങ്ങളെപ്പോലും തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് നിയമവിരുദ്ധമായ അക്കൗണ്ടുകൾ നീക്കം ചെയ്യാനും പൊലീസ് നടപടി ആരംഭിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

article-image

asasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed