കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം


പ്രദീപ് പുറവങ്കര

കുവൈറ്റ് സിറ്റി: ഇറാനോട് ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെ, കുവൈറ്റ് ദേശീയ എണ്ണക്കമ്പനിയായ കെപിസിയുടെ (KPC) ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വൻ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി റിഫൈനറിയിലാണ് ഒന്നിലധികം ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിൽ വൻ തീപിടുത്തമുണ്ടായതായും ചില യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരായതായും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ശതകോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഊർജ്ജ മേഖലയിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധത്തിന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറുന്നത് തടയാൻ ഗൾഫ് രാജ്യങ്ങൾ പരമാവധി ശ്രമിച്ചിരുന്നെങ്കിലും, കാര്യങ്ങൾ ഇപ്പോൾ കൈവിട്ട അവസ്ഥയിലാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാനിലെ സൗത്ത് പാഴ്‌സ് സൗകര്യത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പകരമായാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ഇതോടെ ഗൾഫ് രാജ്യങ്ങൾ ഇറാന്റെ കടുത്ത രോഷത്തിന് നേരിട്ട് ഇരയാകേണ്ടി വരുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. വിശുദ്ധ റമദാൻ മാസത്തിന് ശേഷം ഗൾഫ് രാജ്യങ്ങൾ ഈദ് അൽ ഫിത്തർ ആഘോഷിക്കുന്ന വേളയിലും യുദ്ധം ഒട്ടും ശമനമില്ലാതെ തുടരുന്നത് മേഖലയിൽ കടുത്ത ആശങ്കയാണ് പടർത്തുന്നത്.

article-image

assasssd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed