കുവൈറ്റിൽ ഷെൽ കഷണങ്ങൾ വീണ് 11 വയസ്സുകാരിയായ പ്രവാസി ബാലിക മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അസിമ ഗവർണറേറ്റിലുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ പ്രവാസി ബാലിക മരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുലർച്ചെ അറിയിച്ചു. താമസസ്ഥലത്ത് വീണ മൂർച്ചയുള്ള ഷെൽ കഷണങ്ങൾ (shrapnel) തട്ടി ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.

അപകടത്തിന് പിന്നാലെ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ അമിരി ആശുപത്രിയിൽ എത്തിച്ചിരുന്നു. അരമണിക്കൂറോളം നീണ്ട തീവ്രമായ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു.

മരിച്ച കുട്ടിയുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളെ നിലവിൽ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില വക്താവ് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

esdsdefdesedsw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed