ഹോർമുസ് കടലിടുക്ക് കടക്കാൻ പണം നൽകിയിട്ടില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം


ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഏതെങ്കിലും രാജ്യത്തിന് പണം നൽകിയെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. ഇതൊരു അന്താരാഷ്ട്ര കപ്പൽ പാതയായതിനാൽ യാത്രാനുമതിക്കായി പ്രത്യേകം പണം നൽകേണ്ടതില്ലെന്നും, നിലവിലെ യുദ്ധസാഹചര്യത്തിൽ ചില നയതന്ത്ര ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി.

കടലിടുക്ക് കടക്കാൻ ഇറാൻ വൻതുക ഈടാക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിൽ എൽ.പി.ജി.യുമായി അഞ്ച് ഇന്ത്യൻ കപ്പലുകൾ ഈ മേഖലയിലുണ്ട്. ഇന്ത്യൻ കപ്പലുകൾക്ക് വരും ദിവസങ്ങളിൽ നാവികസേന കൂടുതൽ സുരക്ഷ ഉറപ്പാക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ സ്ഥാനപതിയുമായി വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.

article-image

efsdfdsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed