ബഹ്‌റൈനിൽ നികുതി വെട്ടിപ്പ്: പ്രവാസിക്ക് അഞ്ച് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര Iബഹ്റൈൻ

മനാമ: രാജ്യത്ത് നടന്ന നികുതി വെട്ടിപ്പ് കേസിൽ ഭക്ഷ്യവ്യാപാര സ്ഥാപന ഉടമയ്ക്ക് അഞ്ച് വർഷം തടവും വൻതുക പിഴയും ശിക്ഷ വിധിച്ചു. ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയുടേതാണ് വിധി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

2,47,559.551 ബഹ്‌റൈൻ ദിനാറാണ് കോടതി പിഴയായി ചുമത്തിയത്. ഇതിന് പുറമെ, വെട്ടിച്ചതിന് തുല്യമായ ഇതേ തുക മൂല്യവർദ്ധിത നികുതിയായി സർക്കാരിലേക്ക് തിരിച്ചടയ്ക്കാനും കോടതി നിർദ്ദേശിച്ചു. ഇതോടെ പ്രതി ഏകദേശം അഞ്ച് ലക്ഷത്തോളം ദിനാർ നൽകേണ്ടി വരും. നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിൽ (NBR) തെറ്റായ കണക്കുകൾ സമർപ്പിച്ചും കൃത്യമായ അക്കൗണ്ടിംഗ് രേഖകൾ സൂക്ഷിക്കാതെയുമാണ് പ്രതി നികുതി വെട്ടിച്ചത്. കണക്കുകളിലെ കൃത്രിമം നിയമപരമായ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പായി ഈ വിധി മാറി. സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് കോടതി വ്യക്തമാക്കി.

 

article-image

aeswdaefrdfaqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed