ബഹ്‌റൈൻ സ്വകാര്യ മേഖലയിൽ പ്രവാസി സാന്നിധ്യം വർധിക്കുന്നു; 4.77 ലക്ഷം പേർ ഇൻഷുറൻസ് പരിധിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (SIO) 2025 നാലാം പാദ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഇൻഷുറൻസ് വിഹിതം അടയ്ക്കുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. നിലവിൽ 4,77,658 പ്രവാസികളാണ് സ്വകാര്യ മേഖലയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024-ൽ ഇത് 4,67,267 ആയിരുന്നു.

റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണം 6,36,303 ആണ്. ഇതിൽ 5,83,958 പേരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും പുരുഷന്മാരാണ് (4,26,524 പേർ). ഇൻഷുറൻസ് പരിധിയിലുള്ള ആകെ ജീവനക്കാരിൽ 1,58,645 പേർ മാത്രമാണ് സ്വദേശികൾ.

പ്രവാസികളുടെ ശമ്പള വിവരങ്ങളിലും റിപ്പോർട്ട് വ്യക്തത നൽകുന്നുണ്ട്. സ്വകാര്യ മേഖലയിലെ 71 ശതമാനം പ്രവാസി തൊഴിലാളികളും (3,41,456 പേർ) പ്രതിമാസം 200 ദിനാറിൽ താഴെ ശമ്പളം വാങ്ങുന്നവരാണ്. 4 ശതമാനം പ്രവാസികൾ മാത്രമാണ് പ്രതിമാസം 1,000 ദിനാറിലധികം ശമ്പളം കൈപ്പറ്റുന്നത്.

അതേസമയം, സ്വദേശികളുടെ ശരാശരി പ്രതിമാസം ശമ്പളം 914 ദിനാറാണ്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 33 ശതമാനം പേരും 1,000 ദിനാറിന് മുകളിൽ ശമ്പളം വാങ്ങുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ എസ്‌ഐ‌ഒയിൽ 86,337 പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. പെൻഷൻകാരുടെ ശരാശരി പ്രായം 58-ഉം ശരാശരി പെൻഷൻ തുക 857 ദിനാറുമാണ്.

 

article-image

adsadsdsas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed