കുവൈറ്റ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയമെന്ന് കെ.പി.സി


പ്രദീപ് പുറവങ്കര

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റിൽ തീപിടുത്തമുണ്ടായതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു. എന്നാൽ ആർക്കും പരിക്കേൽക്കാതെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നുണ്ടായ ആക്രമണത്തിന് പിന്നാലെ എമർജൻസി റെസ്‌പോൺസ് ടീമുകൾ ഉടൻ തന്നെ രംഗത്തിറങ്ങി മിനറ്റുകൾക്കകം തീ നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈറ്റിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുമായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. അയൽരാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

article-image

efsdfdsdesrw

You might also like

  • Lulu Exchange
  • Straight Forward

Most Viewed