ലുലു എക്സ്ചേഞ്ച് ശാഖകളും ലുലു മണി ആപ്പും പൂർണ്ണ സജ്ജം; സുരക്ഷിതമായി പണമയക്കാം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഉപഭോക്താക്കളുടെ വിശ്വസ്ത പങ്കാളിയായ ലുലു എക്സ്ചേഞ്ചിന്റെ രാജ്യത്തുടനീളമുള്ള എല്ലാ ശാഖകളും ലുലു മണി ആപ്പും (Lulu Money App) പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതവും വേഗത്തിലുള്ളതുമായ ഇടപാടുകൾ ഉറപ്പാക്കിക്കൊണ്ടാണ് സേവനങ്ങൾ തുടരുന്നത്.
ഏറ്റവും വിശ്വസനീയമായ രീതിയിൽ പണം കൈമാറാൻ ലുലു എക്സ്ചേഞ്ച് ശാഖകൾ വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് സാധിക്കും. സംശയങ്ങൾക്കോ സഹായത്തിനോ ലുലു മണി കസ്റ്റമർ കെയർ വിഭാഗവുമായി +973 66396096 ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
xsddsa



