പരിക്കേറ്റവരെ സന്ദർശിച്ച് കുവൈത്ത് പ്രതിരോധ മന്ത്രി; ആരോഗ്യസ്ഥിതി വിലയിരുത്തി


പ്രദീപ് പുറവങ്കര

കുവൈത്ത് സിറ്റി: ഇറാൻ അക്രമണങ്ങളിൽ പരിക്കേറ്റവരുടെ ആരോഗ്യനില നേരിട്ടറിയുന്നതിനായി കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ് ജഹ്‌റ ആശുപത്രി സന്ദർശിച്ചു. നിലവിലെ സംഭവവികാസങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം നേരിൽ കാണുകയും അവർക്ക് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ചികിത്സയിലുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി, അവർക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed