ഏകീകൃത സിവിൽ കോഡ് പാസ്സാക്കി ഗുജറാത്ത്; ലിവ്-ഇൻ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം


ഷീബ വിജയൻ

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് (UCC) പാസ്സാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. നിയമസഭയിൽ ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 'ഗുജറാത്ത് യൂണിഫോം സിവിൽ കോഡ്, 2026' ശബ്ദവോട്ടോടെ അംഗീകരിച്ചത്. കോൺഗ്രസും എ.എ.പിയും ബില്ലിനെ എതിർത്തു.

മതം നോക്കാതെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്ക്ക് പൊതുനിയമം കൊണ്ടുവരുന്നതാണ് ബിൽ. ലിവ്-ഇൻ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ വിവാഹം നടത്തിയാൽ ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കും. അതേസമയം, സംസ്ഥാനത്തെ ആദിവാസി-ഗോത്ര വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ നിയമം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഗുജറാത്തുകാർക്കും ബാധകമായിരിക്കും.

article-image

asdasadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed