പവൻ വില ഒരു ലക്ഷത്തിനരികെ, ഒറ്റയടിക്ക് കുറഞ്ഞത് 4,360 രൂപ


ഷീബ വിജയൻ

സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ വിലക്കുറവ്. ഇന്ന് രാവിലെ പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായും ഒരു ഗ്രാമിന്റേത് 12,835 രൂപയായും കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയിലും ഗ്രാമിന് 445 രൂപയുടെ കുറവുണ്ടായി (നിലവിലെ വില: 10,550 രൂപ).

വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ വിലയിടിവ് നൽകുന്നത്. ജനുവരി ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിന്ന് രേഖപ്പെടുത്തിയത്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ പവൻ വില ഉടൻ തന്നെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു മാർച്ച് മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.

article-image

dfsfdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed