എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; കുടിശ്ശിക മാർച്ച് 31-നകം അടച്ചുതീർക്കും


ഷീബ വിജയൻ

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതി ജപ്തി ചെയ്യാനുള്ള നീക്കം ബാങ്ക് ഒഴിവാക്കി. മാർച്ച് 31-നകം വായ്പ കുടിശ്ശിക മുഴുവൻ അടച്ചുതീർക്കാമെന്ന് കുടുംബം ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ തീരുമാനം.

വീട് നവീകരണത്തിനായി എടുത്ത 35 ലക്ഷം രൂപയുടെ വായ്പ പലിശയടക്കം 58 ലക്ഷമായി ഉയർന്നിരുന്നു. ചർച്ചകൾക്കൊടുവിൽ ഇളവുകൾ നൽകി തുക 49 ലക്ഷമായി കുറച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ താമസിച്ചിരുന്ന 'ക്രസന്റ് ഹൗസ്' എന്ന വീടിനാണ് നേരത്തെ ജപ്തി നോട്ടീസ് ലഭിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ കാരണമാണ് തിരിച്ചടവ് മുടങ്ങിയതെന്നും വായ്പ തിരിച്ചടയ്ക്കാൻ മറ്റ് മാർഗങ്ങൾ തേടുമെന്നും എം.കെ. മുനീർ വ്യക്തമാക്കി.

article-image

adsdadasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed