ട്രാഫിക് പിഴയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ: ജാഗ്രതാനിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ഷീബ വിജയൻ
ട്രാഫിക് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും മോഷ്ടിക്കുക ലക്ഷ്യമിട്ടുള്ള ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മന്ത്രാലയം എസ്എംഎസ് വഴി അയക്കാറില്ല.
പിഴകൾ അടയ്ക്കാനായി സർക്കാർ ഏകീകൃത ആപ്പായ ‘സഹ്ൽ’ (Sahel) അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. 20 ദീനാർ പിഴ ഉടൻ അടച്ചില്ലെങ്കിൽ അത് 200 ദീനാറായി ഉയരുമെന്ന രീതിയിലുള്ള ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള തട്ടിപ്പുകാരുടെ നീക്കമാണിതെന്നും സംശയാസ്പദമായ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
ewwserwerw


