കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞാൽ കടുത്ത നടപടി; പ്രതിദിനം 10 ദീനാർ പിഴ


ഷീബ വിജയൻ

കുവൈത്ത് സിറ്റി: വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈത്ത്. നിശ്ചിത കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവരിൽ നിന്ന് പ്രതിദിനം 10 ദീനാർ വീതം പിഴ ഈടാക്കും. സ്റ്റാൻഡേർഡ് വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസയ്ക്ക് മൂന്ന് മാസവുമാണ് അനുവദനീയമായ കാലാവധി. വിസ കാലാവധി ലംഘിക്കുന്നവർക്ക് പരമാവധി 2,000 ദീനാർ വരെ പിഴ ചുമത്താൻ നിയമമുണ്ട്.

റെസിഡൻസി പെർമിറ്റ് പുതുക്കാത്ത വിദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും നിശ്ചിത തുക പിഴയായി നൽകേണ്ടി വരും. പിഴ അടയ്ക്കാത്തവർക്ക് ഭാവിയിൽ കുവൈത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഇമിഗ്രേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലേക്ക് എത്തുന്ന സന്ദർശകർ വിസ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

defsrdfsdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed