കുവൈത്ത് റേഡിയോയിലെ മലയാളി ശബ്ദം അബൂബക്കർ പയ്യോളി വിരമിച്ചു

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്തിലെ ആദ്യകാല മലയാളിയും വാർത്തവിതരണ മന്ത്രാലയം ജീവനക്കാരനും കുവൈത്ത് റേഡിയോ ഉദ്യോഗസ്ഥനുമായിരുന്ന അബൂബക്കർ പയ്യോളി സർക്കാർ സർവിസിൽ നിന്നു വിരമിച്ചു. 47 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. വാർത്തവിതരണ മന്ത്രാലയത്തിലെ വിദേശകാര്യ ഡിപ്പാർട്മെന്റിൽ നടന്ന യാത്രയയപ്പിൽ വിദേശകാര്യ വിഭാഗം ഡയറക്ടർ ശൈഖ ഷെജ്ജൂൻ അബ്ദുല്ല അസ്സബാഹ് അബൂബക്കറിന് മെമന്റോ കൈമാറി. ഉദ്യോഗസ്ഥ മേധാവികളും വിവിധ ഭാഷ സ്റ്റേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഔദ്യോഗിക ജീവിതം അവസാനിച്ചതോടെ ഈ മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ.
QSWDQWSDSAQW