ഡെലിവറി മോട്ടോർ സൈക്കിളുകളുടെ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബഹ്റൈൻ എംപിമാർ


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്ത് ഡെലിവറി മോട്ടോർ സൈക്കിളുകളുടെ എണ്ണത്തിലുണ്ടായ അനിയന്ത്രിതമായ വർധനവും തുടർന്നുണ്ടായ സുരക്ഷാപ്രശ്നങ്ങളും കണക്കിലെടുത്ത് പുതിയ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ പാർലമെന്റിൽ നിർദേശം. എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സുപ്രധാന നിർദേശം സമർപ്പിച്ചത്. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും വർധിച്ചുവരുന്ന അപകടസാധ്യതകൾ കുറക്കാനും കഴിയുന്ന ഒരു സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് പൂർത്തിയാകുന്നതുവരെ ലൈസൻസ് നൽകുന്നത് നിർത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ആവശ്യം.

ഡെലിവറി ബൈക്കുകളുടെ എണ്ണത്തിലുള്ള ഭീമമായ വർധന ഗതാഗതക്കുരുക്കിനും റോഡിലെ സുഗമമായ ഒഴുക്കിനും തടസ്സമുണ്ടാക്കുന്നുണ്ടെന്നും, മതിയായ പരിശീലനമോ ശരിയായ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഈ മേഖലയിലേക്ക് പ്രവേശിച്ചത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും എംപിമാർ അഭിപ്രായപ്പെട്ടു. 2023-ൽ ഡെലിവറി ബൈക്ക് അപകടങ്ങളിൽ നാല് മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2024-ൽ ഈ മരണസംഖ്യ ഏഴായി വർധിച്ചു.

അവശ്യമായ സാങ്കേതിക, പ്രഫഷനൽ, ഗതാഗത ആവശ്യകതകൾ പൂർത്തിയാക്കുന്നതുവരെ പുതിയ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും എം.പിമാർ കൂട്ടിച്ചേർത്തു.

article-image

setst

You might also like

  • Straight Forward

Most Viewed