പാസ്‌പോർട്ട് അപേക്ഷകൾക്ക് ഐ.സി.എ.ഒ മാനദണ്ഡങ്ങൾ നിർബന്ധമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി


ഷീബ വിജയൻ

കുവൈത്ത് സിറ്റി I അടുത്ത മാസം മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്ക് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി. ഇതുപ്രകാരം അപേക്ഷക്കൊപ്പം സമർപ്പിക്കുന്നത് കളർ ഫോട്ടോ ആയിരിക്കണം. 630 x 810 പിക്സൽ വലുപ്പത്തിൽ, മുന്നിൽ നിന്ന് പൂർണമായും മുഖം കാണുന്ന വിധത്തിലായിരിക്കണം ഫോട്ടോ. ഫോട്ടോയുടെ 80-85 ശതമാനം വിസ്തീർണം മുഖം ഉൾക്കൊള്ളണം, വെളുത്ത പശ്ചാത്തലത്തിൽ നിഴലുകളോ പ്രതിഫലനങ്ങളോ ഉണ്ടാകരുത്. കണ്ണുകൾ തുറന്നതും വ്യക്തവുമായിരിക്കണം, 'റെഡ് ഐ' ഇഫക്റ്റോ പ്രകാശ പ്രതിഫലനങ്ങളോ പാടില്ല. വായ തുറന്നതോ ചെരിഞ്ഞതോ ആകരുത്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോട്ടോ എഡിറ്റിംഗ് നിരോധിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രം ധരിക്കുന്നതും അനുവദനീയമല്ലെന്ന് എംബസി അറിയിച്ചു.

article-image

ASSWASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed