ബഹ്റൈന്റെ സമ്പ​ദ് വ്യവസ്ഥ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈന്റെ സമ്പദ് വ്യവസ്ഥ 2025ൽ 2.7 ശതമാനവും 2026ൽ 3.3 ശതമാനവും വളർച്ച കൈവരിക്കുമെന്ന് അറബ് മോണിറ്ററിങ്ങ് ഫണ്ടിന്റെ റിപ്പോർട്ട്. ഉത്പാദനത്തിന്റെ ഭൂരിഭാഗവും അടങ്ങുന്ന എണ്ണ ഇതരമേഖലകളിൽ നിന്നാണ് കൂടുതൽ വരുമാനം ഉണ്ടാവുകയെന്നും റിപ്പോർട്ട് വ്യക്തമാക്കി. 2021 ഒക്ടോബറിൽ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ടൂറിസം, ടെലികോ, വ്യവസായം, പാർപ്പിടം, സ്റ്റാർട്ട് അപ്പ് സംരഭങ്ങൾ തുടങ്ങിയ മേഖലകളിൽ 30 ബില്യൺ ഡോളറിലധികം നിക്ഷേപം വരുന്ന പദ്ധതിയാണിത്. അറബ് രാജ്യങ്ങളിൽ ആകെ 2025ൽ 3.8 ശതമാനവും, 2026ൽ 4.3 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

article-image

fdsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed