സൗദിയിൽ സന്നദ്ധ സേവനത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകളെന്ന് റിപ്പോർട്ട്


ഷീബ വിജയൻ

യാംബു I സൗദിയിൽ കഴിഞ്ഞ വർഷം പൊതുവായ സന്നദ്ധ സേവനങ്ങൾ ചെയ്തവരിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് റിപ്പോർട്ട്. നാഷനൽ സെന്റർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ൽ രാജ്യത്ത് സന്നദ്ധസേവനത്തിൽ ഏർപ്പെട്ടവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. രാജ്യത്ത് സന്നദ്ധസേവനം നടത്തുന്നവരുടെ ആകെ എണ്ണം 1,237,713 ആയി അതോറിറ്റി കണക്കാക്കി. അതിൽ 57.42 ശതമാനം സ്ത്രീകളും 42.58 ശതമാനം പുരുഷന്മാരുമാണ്.

കഴിഞ്ഞ വർഷം സന്നദ്ധസേവന അവസരങ്ങളുടെ എണ്ണം 542,622 ൽ എത്തിയെന്നും വളണ്ടിയർമാരുടെ സേവനം 80,117,736 മണിക്കൂറിലെത്തിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിക്കും സന്നദ്ധസേവനത്തിന്റെ സാമ്പത്തിക മൂല്യം 138.94 റിയാലായി കണക്കാക്കപ്പെടുന്നു. വളന്റിയർ പ്രവർത്തനങ്ങളിൽ പൊതുവായ സന്നദ്ധസേവനത്തിന്റെ ശരാശരി തോത് 73 ശതമാനമായി ഉയർന്നതായും വിലയിരുത്തുന്നു. മൊത്തം വളണ്ടിയർ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ള സന്നദ്ധസേവനത്തിന്റെ ശതമാനം 22 ശതമാനായി കണക്കാക്കിയതായും ചൂണ്ടിക്കാട്ടി. മൊത്തം വളന്റിയർ പ്രവർത്തനങ്ങളിൽ പ്രഫഷനൽ സന്നദ്ധസേവനത്തിന്റേത് 5 ശതമാനമായി കണക്കാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

article-image

ADSDASASDAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed