നെതർലാന്റിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു


നെതർലാന്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരണപ്പെട്ടു. വെള്ളിക്കോത്ത് പത്മാലയത്തിൽ ഉണ്ണികൃഷ്ണന്റേയും ആലത്തടി മലൂർ ദിവ്യ ലക്ഷ്മിയുടെയും മകൾ ശ്രേയ (19) നായരാണ്  മരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40ഓടെ വാഗനിംഗനിലെ ഹോവെസ്റ്റീനിനടുത്തുള്ള നിജെനൂർദ് അല്ലീയിൽ വെച്ച് സൈക്കിളിൽ റോഡ് മുറിച്ചു കടക്കവേ ടാക്സി ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്ക് ഗുരുതരമായതിനാൽ രക്ഷപ്പെടുത്താനായില്ല. 

ടാക്സി ബസിൽ നിരവധി കുട്ടികളുണ്ടായിരുന്നു. ഇവരെ പോലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവറായ റെനെനിൽ നിന്നുള്ള 55കാരിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

വിദ്യാർത്ഥിനിയുടെ ഭൗതികശരീരം ഇന്ന് പുലർച്ചെ 5.00 മണിയോടെ ബംഗളൂരുവിലെ വസതിയിലെത്തിച്ചു. വൈകീട്ട് 6.30ഓടെ കേരളത്തിലെ തറവാട്ടു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ചിരാഗ് ഏക സഹോദരനാണ്. 

article-image

tufu

You might also like

Most Viewed