തെറ്റുള്ള ഗവേഷണ പ്രബന്ധത്തിലൂടെയാണ് ചിന്താ ജെറോമിന് ഡോക്ടറേറ്റ് ലഭിച്ചതെന്ന് ആരോപണം

യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് ചങ്ങന്പുഴയുടെ ‘വാഴക്കുല’ വൈലോപ്പള്ളിയുടെ കവിത. വർഷങ്ങളോളം എടുത്ത് പൂർത്തിയാക്കിയ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലാണ് ഈ പരാമർശമുള്ളത്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല.
ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. ‘നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നയാതിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. 2021ൽ ഡോക്ടറേറ്റും കിട്ടി. ഇതിലാണ് ‘വാഴക്കുല’ കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാട് തകർക്കുന്നതിനേക്കുറിച്ചും സിനിമകളേക്കുറിച്ചുമെല്ലാം എഴുതിയിരിക്കുന്ന ഭാഗത്താണ് ‘വാഴക്കുല’ എഴുതിയത് വൈലോപ്പള്ളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യുവജന കമ്മീഷൻ അദ്ധ്യക്ഷ എന്ന പദവിയുമായി ബന്ധപ്പെട്ട് ചിന്ത വിവാദത്തിലായത് അടുത്ത കാലത്താണ്. ശമ്പളം കൂട്ടി മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് നൽകിയത് വലിയ വിവാദമായിരുന്നു.
gjgvj