സി.പി.എം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 86 മണ്ഡലങ്ങളിൽ ജനവിധി തേടും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. എകെജി സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് 86 മണ്ഡലങ്ങളിലേക്കുള്ള പട്ടിക പുറത്തുവിട്ടത്. ഇതിൽ 56 പേർ നിലവിലെ എം.എൽ.എമാരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും മന്ത്രി വീണാ ജോർജ് ആറൻമുളയിലും ജനവിധി തേടും.
ആകെ സ്ഥാനാർത്ഥികളിൽ 75 പേർ പാർട്ടി ചിഹ്നത്തിലും 11 പേർ സ്വതന്ത്രരായുമാണ് മത്സരിക്കുന്നത്. നിലവിൽ 6 സ്വതന്ത്രരെ പ്രഖ്യാപിച്ചു, ബാക്കിയുള്ള അഞ്ചുപേരെ പിന്നീട് അറിയിക്കും. പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ.കെ. ശൈലജ (പേരാവൂർ), എം.ബി. രാജേഷ് (തൃത്താല), പി. രാജീവ് (കളമശ്ശേരി), ഡോ. ആർ ബിന്ദു (ഇരിങ്ങാലക്കുട) എന്നിവരും പട്ടികയിലുണ്ട്.
സ്ഥാനാർത്ഥികൾ:
കെ.ആർ. ജയാനന്ദ (മഞ്ചേശ്വരം), സി.എച്ച്. കുഞ്ഞമ്പു (ഉദുമ), ഡോ. വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), പി.കെ. ശ്യാമള (തളിപ്പറമ്പ്), കെ.വി. സുമേഷ് (അഴീക്കോട്), എം. വിജിൻ (കല്യാശ്ശേരി), പിണറായി വിജയൻ (ധർമ്മടം), വി.കെ. സനോജ് (മട്ടന്നൂർ), കെ.കെ. ശൈലജ (പേരാവൂർ), കാരായി രാജൻ (തലശ്ശേരി), ഒ.ആർ. കേളു (മാനന്തവാടി), എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി), കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (കുറ്റ്യാടി), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി), കെ. ദാസൻ (കൊയിലാണ്ടി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), ലിന്റോ ജോസഫ് (തിരുവമ്പാടി), എം.കെ. സക്കീർ (പൊന്നാനി), ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ (വണ്ടൂർ), വി.പി. മുഹമ്മദ് ഹനീഫ (പെരിന്തൽമണ്ണ), എം.പി. അലവി (മങ്കട), എം.ബി. രാജേഷ് (തൃത്താല), പി.പി. സുമോദ് (തരൂർ), ടി.എം. ശശി (ആലത്തൂർ), കെ. പ്രേമൻ (നെന്മാറ), പി. മമ്മിക്കുട്ടി (ഷൊർണ്ണൂർ), കെ. പ്രേംകുമാർ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരൻ (മലമ്പുഴ), എ.സി. മൊയ്തീൻ (കുന്നംകുളം), യു.ആർ. പ്രദീപ് (ചേലക്കര), പ്രഫ. സി. രവീന്ദ്രനാഥ് (മണലൂർ), എൻ.കെ. അക്ബർ (ഗുരുവായൂർ), കെ.കെ. രാമചന്ദ്രൻ (പുതുക്കാട്), ഡോ. ആർ ബിന്ദു (ഇരിങ്ങാലക്കുട), സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), സാജു പോൾ (അങ്കമാലി), അഡ്വ. എ.എം ആരിഫ് (ആലുവ), പി.വി. ശ്രീനിജിൻ (കുന്നത്തുനാട്), എം.ബി ഷൈനി (വൈപ്പിൻ), പി. രാജീവ് (കളമശ്ശേരി), പുഷ്പാദാസ് (തൃക്കാക്കര).
dsfdsf


