ഭാരത് ജോഡോ യാത്രയ്ക്കിടെ പോലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ പോലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആളുകള്‍ കൂട്ടമായി യാത്രയിലേക്ക് തള്ളിക്കയറുന്ന സാഹചര്യമുണ്ടായി. യാത്രയുമായി മുന്നോട്ട് പോകരുതെന്ന് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതോടെ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. കാഷ്മീരിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ ആവശ്യമാണ്. പെട്ടെന്ന് സുരക്ഷ പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മനസിലാവുന്നില്ല. നാളെ മുതല്‍ യാത്ര തുടരേണ്ടതുണ്ട്. സുരക്ഷാ വീഴ്ച ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു.
കാഷ്മീരിലെ ബനിഹാലില്‍ വച്ചാണ് ഇന്ന് ഉച്ചയോടെ യാത്ര നിര്‍ത്തി വച്ചത്. ഇതിന് പിന്നാലെ രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറില്‍ ജോഡോ യാത്രയുടെ ക്യാമ്പിലെത്തിച്ചു. സുരക്ഷയൊരുക്കാതെ ഇനി യാത്ര തുടരില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
e57r5