നിയമസഭാ തിരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മന്ത്രിമാർ വീണ്ടും ജനവിധി തേടും


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ 25 അംഗ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. സിറ്റിംഗ് മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ വീണ്ടും ജനവിധി തേടും. മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ അവസരം നൽകേണ്ടെന്ന കർശനമായ പാർട്ടി മാനദണ്ഡം പാലിച്ചാണ് പട്ടിക തയ്യാറാക്കിയത്. പ്രമുഖ എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ തൃശൂരിൽ നിന്നും, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഹരിപ്പാട് നിന്നും മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്ററെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.

മണ്ഡലങ്ങളും സ്ഥാനാർത്ഥികളും:

കാഞ്ഞങ്ങാട് - അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, നാദാപുരം - അഡ്വ. പി. വസന്തം, തിരൂരങ്ങാടി - അജിത് കൊളാടി, ഏറനാട് - അഡ്വ. ഷെഫീർ കിഴിശ്ശേരി, മണ്ണാർക്കാട് - മൻസിൽ അബുബക്കർ, നാട്ടിക - ഗീതാ ഗോപി, കയ്പമംഗലം - കെ.കെ. വത്സരാജ്, മൂവാറ്റുപുഴ - എൻ. അരുൺ, ഹരിപ്പാട് - ടി.ടി. ജിസ്‌മോൻ, വൈക്കം - പി. പ്രദീപ്, പീരുമേട് - കെ. സലിംകുമാർ, അടൂർ - പ്രിജി കണ്ണൻ, പുനലൂർ - അജയപ്രസാദ് സി., കരുനാഗപ്പള്ളി - അഡ്വ. എം.എസ്. താര, ചാത്തന്നൂർ - അഡ്വ. ആർ. രാജേന്ദ്രൻ, ചിറയിൻകീഴ് - മനോജ് ബി. ഇടമന.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed