കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ്; മെയ് 4-ന് വോട്ടെണ്ണൽ
ഷീബ വിജയൻ I കേരളം
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.
കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 4.24 ലക്ഷം പേർ പുതവോട്ടർമാരും 1571 പേർ 100 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. വയോധികർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും ജനാധിപത്യ പ്രക്രിയയിൽ യുവജനത സജീവമായി പങ്കാളികളാകണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു.
sfgdsg


