സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്ന് ഹൈക്കോടതി

സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്ന് ഹൈക്കോടതി. സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. കൊല്ലത്തെ ഒരു എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കാമ്പസിലെ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ തനിക്കെതിരെ സ്വീകരിച്ച നടപടി ചോദ്യം ചെയ്തായിരുന്നു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
ലൈംഗികാതിക്രമം തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാന്യമായ പെരുമാറ്റം എങ്ങനെയാകണമെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂൽയവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകൾ, വിവിധ ബോർഡുകൾ എന്നിവ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങൾക്കെതിരായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് യുജിസിയും ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സ്‌കൂളിലേയും കോളേജിലേയും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്.
rydr