ടി.കെ. ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി


ഷീബ വിജയൻ

തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ടി.കെ. ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് നടപടി ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ മോശമായ രീതിയിൽ വിമർശിച്ച ഗോവിന്ദൻ യു.ഡി.എഫിന്റെ പ്രചാരണം ഏറ്റെടുക്കുകയാണെന്നും പാർട്ടി വിലയിരുത്തി.

തളിപ്പറമ്പിൽ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് മണ്ഡലം കമ്മിറ്റിയുമായി ആലോചിച്ച് കൂട്ടായ തീരുമാനത്തിലൂടെയാണെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. നേതാക്കളുടെ ബന്ധുക്കൾ മത്സരിക്കാറുണ്ടെങ്കിലും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. എന്നാൽ പാർട്ടിയുടെ എല്ലാ നയങ്ങളെയും തള്ളിക്കൊണ്ട് സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഗോവിന്ദനെതിരെ കർശനമായ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

article-image

asdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed