സ്വാമി സച്ചിദാനന്ദ അൽപ്പനും പമ്പര വിഡ്ഢിയും; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


ഷീബ വിജയൻ

യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നടത്തിയ ഇടപെടലുകൾക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢിയാണെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയക്കാർക്ക് സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്നും ഇദ്ദേഹത്തിന് അതിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടതെന്നും മഠത്തിന്റെ ധർമ്മം മറന്ന് സച്ചിദാനന്ദ അൽപ്പത്തരമാണ് കാണിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ഈഴവ-വിശ്വകർമ്മ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ആരോപിച്ച് സ്വാമി സച്ചിദാനന്ദ രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഇത്തരം വിഭാഗങ്ങളെ പരിഗണിക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം. എന്നാൽ, പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കാതെ ട്രസ്റ്റ് ചേർന്ന് വേണം അഭിപ്രായം പറയാനെന്നും ഇദ്ദേഹം പറയുന്നത് കേട്ട് കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കിയ ഹൈക്കോടതി വിധി ശിവഗിരി മഠം സ്വാഗതം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ഇരുവരും തമ്മിലുള്ള പോര് മുറുകുന്നത്.

article-image

aassaas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed