ആന്റണി രാജുവിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല, ശിക്ഷാ സ്റ്റേ ഹർജി ഹൈക്കോടതി തള്ളി
ഷീബ വിജയൻ
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാൻ ലക്ഷ്യമിട്ടാണ് ആന്റണി രാജു കോടതിയെ സമീപിച്ചത്. പ്രായം പരിഗണക്കണമെന്നും വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചേക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദങ്ങൾ ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചില്ല. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും സമാനമായ ആവശ്യം തള്ളിയിരുന്നു.
മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശ പൗരനെ രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ വസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കേസിൽ നെടുമങ്ങാട് കോടതി അദ്ദേഹത്തെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ തടവുശിക്ഷ നിലനിൽക്കുന്നതിനാൽ നിയമപ്രകാരം അദ്ദേഹത്തിന് സ്ഥാനാർത്ഥിയാകാൻ സാധിക്കില്ല. ഹർജി തള്ളപ്പെട്ടതോടെ രാഷ്ട്രീയ ജീവിതത്തിൽ വലിയൊരു പ്രതിസന്ധിയാണ് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് നേരിടുന്നത്.
sdsdsds



